മരുതോങ്കര പഞ്ചായത്ത് വാർഷിക ബജറ്റ്
1281003
Saturday, March 25, 2023 11:56 PM IST
മരുതോങ്കര: മരുതോങ്കര പഞ്ചായത്ത് 2023-24 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് ശോഭാ അശോകൻ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് അധ്യക്ഷത വഹിച്ചു. കൃഷി, ചെറുകിട വ്യവസായം, സാമൂഹ്യ നീതി, വനിതാ ശാക്തീകരണം, പൊതുജനാരോഗ്യം, റോഡ് വികസനം, ഗ്രാമീണ മേഖലയിലെ തൊഴിൽ പ്രശ്നങ്ങൾ തുടങ്ങിയ മേഖലകൾക്ക് ബജറ്റിൽ പ്രാധാന്യം നല്കിയിട്ടുണ്ട്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ , മറ്റ് ജനപ്രതിനിധികൾ എന്നിവർ ബജറ്റവതരണയോഗത്തിൽ പങ്കെടുത്തു.