പച്ചക്കറി കൃഷി: വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു
1281017
Sunday, March 26, 2023 12:04 AM IST
മുക്കം: മുക്കം തിരുഹൃദയ ഇടവകയിലെ എസ്എച്ച് അഗ്രി ഫാം സംഘടനയുടെ നേതൃത്വത്തിൽ പള്ളിയങ്കണത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു.
മുക്കം ഇടവക വികാരി ഫാ. അജി പതിയാപറമ്പിൽ അധ്യക്ഷത വഹിച്ചു. മുക്കം കൃഷി ഓഫീസർ ടിൻസി ടോം, അസി. കൃഷി ഓഫീസർ അബ്ദുൾ കരിം, എസ്എച്ച് അഗ്രിഫാം പ്രസിഡന്റ് അഗസ്റ്റ്യൻ ഉണ്ണിക്കുന്നേൽ , വൈസ് പ്രസിഡന്റ് കുര്യൻ പാറയ്ക്കൽ, സെക്രട്ടറിതോമസ് കുരിശുംമൂട്ടിൽ ,സണ്ണി കൂവത്തോട്ട് എന്നിവര്‍ പ്രസംഗിച്ചു. ലില്ലിക്കുട്ടി മാവറ, സജി കാട്ടറാത്ത് എന്നിവർ ഉല്പന്നങ്ങള് ഏറ്റുവാങ്ങി. ബാബു ആലക്കലകത്ത് , സെബാസ്റ്റ്യൻ മാപ്പിള പറമ്പിൽ , ജോസ് തടത്തിൽ, ബേബി ഇടിയാകുന്നേൽ, ബർണാർഡ് പൊക്കലേ പറമ്പിൽ , ഫ്രാങ്കോ ഉണ്ണിക്കുന്നേൽ, ദീപേഷ് കുന്നുമ്മൽ എന്നിവർ നേതൃത്വം നല്കി.