ഉദയ ശങ്കറിന്റെ നിര്യാണത്തിൽ അനുശോചിച്ചു
1281694
Tuesday, March 28, 2023 12:19 AM IST
കോഴിക്കോട്: മിഠായിത്തെരുവിലെആദ്യകാല കച്ചവടക്കാരനും കലാകാരനും ക്ഷേത്രകമ്മിറ്റി ഭാരവാഹിയും വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ വൈസ്. പ്രസിഡന്റുമായിരുന്ന പൊന്നംപുറത്ത് ഉദയ ശങ്കറിന്റെ നിര്യാണത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മിഠായിത്തെരുവ് യൂണിറ്റ് അനുശോചിച്ചു.പീസ് ഗുഡ്സ് ഹാളിൽ വച്ചു ചേർന്ന യോഗത്തിൽ മിഠായ്തെരുവിലെ വ്യാപാരികൾ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് എ.വി.എം. കബീർ അധ്യക്ഷതവഹിച്ചു. പി.എച്ച്.മുഹമ്മദ് , സി.പി. അബ്ദുറഹ്മാൻ , ഷഫീഖ് പട്ടാട്ട് , എം.കെ. ഇക്ബാൽ, ടി.വി. റഹീം ,ദിനേശ് ബാബു , നൗഫൽ ഫ്രീക് എന്നിവർ സംസാരിച്ചു.