നേതൃസംഗമം നടത്തി
1282267
Wednesday, March 29, 2023 11:38 PM IST
കൂരാച്ചുണ്ട്: കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃസംഗമം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോൺസൺ താന്നിക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഗസ്റ്റിൻ കാരക്കട, പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ജോൺസൺ കക്കയം, ബിജു മാണി, ഷാജു കാരക്കട, പയസ് വെട്ടിക്കാട്ട്, സജി ചേലാപറമ്പത്ത്, രാജു കിഴക്കേക്കര, ജോസ് കെ. പോൾ, ഷാജി ഒറ്റപ്ലാക്കൽ, സണ്ണി പുതിയകുന്നേൽ, ജോസ് വിൻ കുര്യാക്കോസ്, സിമിലി ബിജു, ജെറിൻ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഭാഷാശ്രീ പുരസ്കാരം നേടിയ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി നിസാം കക്കയത്തെ ആദരിച്ചു.