കുരിശിന്റെ വഴി നടത്തി
1283064
Saturday, April 1, 2023 12:29 AM IST
കോടഞ്ചേരി: നാരങ്ങാത്തോട് - കൂരോട്ടുപാറ ഇടവകളുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി നടത്തി. നാരങ്ങത്തോട് പള്ളിയിൽ ആരംഭിച്ച വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോസുകുട്ടി അന്തിനാട്ട് നേതൃത്വം നൽകി. ഫാ. സിജോ പന്തപ്പിള്ളിൽ സഹകാർമികനായിരുന്നു. തുടർന്ന് നാരങ്ങത്തോട് പള്ളിയിൽ നിന്നും കൂരോട്ടുപാറ അങ്ങാടിയിലേക്ക് കുരിശിന്റെ വഴി നടത്തി.
പുല്ലൂരംപാറ ഇടവക സഹ വികാരി ഫാ. നിതിൻ കരിന്തോളിൽ വചന സന്ദേശം നൽകി. നൂറുകണക്കിന് വിശ്വാസികൾ കുരിശിന്റെ വഴിയിൽ പങ്കെടുത്തു.
തോട്ടുമുക്കത്ത് പോലീസിന്റെ ചാരായ വേട്ട
മുക്കം: അനധികൃത മദ്യവിൽപനയും നാടൻ ചാരായ വാറ്റും നിർബാധം തുടരുന്ന തോട്ടുമുക്കത്ത് പോലീസിന്റെ വൻ ചാരായ വേട്ട. വാറ്റികൊണ്ടിരിക്കെ മുക്കം പോലീസിന്റെ മിന്നൽ പരിശോധനയിൽ മൂന്ന് ലിറ്റർ ചാരായവുമായി തോട്ടുമുക്കം മാടാമ്പി സ്വദേശി പച്ചയിൽ ബിജുവാണ് പിടിയിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുക്കം സബ് ഇൻസ്പെക്ടർ ജിതേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് വീട് കേന്ദ്രീകരിച്ചു നടത്തിയ നാടൻ വാറ്റ് പിടികൂടിയത്.