സാഹിത്യനഗരമാകാൻ കോഴിക്കോട്
1283312
Saturday, April 1, 2023 11:32 PM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: എസ്കെയും എംടിയുമടക്കമുള്ള എഴുത്തുകാരുടെ സാഹിത്യ സംഭാവനകള്‍കൊണ്ട് ചരിത്രത്തില്‍ ഇടംനേടിയ കോഴിക്കോടിനെ സാഹിത്യനഗരമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയേറി. രാജ്യത്ത് ഇതാദ്യമായാണ് ഒരു നഗരത്തെ സാഹിത്യ നഗരമാക്കുന്നത്. ഇതിനുള്ള അപേക്ഷ യുനസ്കോയ്ക്ക് ജൂണ്‍ മുപ്പതിനകം സമര്‍പ്പിക്കാന്‍ മേയര്‍ ഡോ. ബീനാഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.നഗരത്തിന്റെ പുരോഗതിക്ക് ആക്കം കൂട്ടുന്നതാണ് പദ്ധതിയെന്ന് മേയര്‍ പറഞ്ഞു.
പദ്ധതി നടപ്പാക്കുന്നതിനു ഇത്തവണത്തെ ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തിയതായി ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് പറഞ്ഞു.പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ആനക്കുളം സാംസ്കാരിക നിലയം കേന്ദ്രമായി ഓഫീസ് പ്രവര്‍ത്തനമാരംഭിക്കും. കോഴിക്കോട്ട് സാഹിത്യ മ്യൂസിയം ആരംഭിക്കും. ബഷീര്‍ സ്മാരകത്തിന്റെ ഒന്നാം ഘട്ടം ഈ വര്‍ഷം പൂര്‍ത്തിയാക്കും. സാഹിത്യനഗരമാക്കുമ്പോള് കുട്ടികളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ കുട്ടികളുടെ പാര്‍ലമെന്റ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യുനസ്കോ 2004 നു ശേഷം ലോകത്ത് 300 നഗരങ്ങളെ ടാഗ് ചെയ്തതായി കോഴിക്കോടിനെ സാഹിത്യനഗരമായി റീബ്രാന്‍ഡിംഗ് ചെയ്യുന്നതിനുള്ള പദ്ധതി അവതരിപ്പിച്ച എന്‍ഐടി അസോസിയേറ്റ് പ്രഫസര്‍ ഡോ.മുഹമ്മദ് ഫിറോസ് പറഞ്ഞു. സുസ്ഥിര വികസനം ഉറപ്പുവരുത്തുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. നമ്മുടെ കുട്ടികള്‍ വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനു പോകുന്നതിനും അവിടെനിന്ന് കുട്ടികള്‍ കോഴിക്കോടിനെക്കുറിച്ച് അറിയാന്‍ എത്തുന്നതിനും ഇത് വഴിയൊരുക്കും. ലോകത്ത് 42 നഗരങ്ങളെ സാഹിത്യനഗരമായി യുനസ്കോ പ്രഖ്യാപിച്ചിട്ടുണ്ട്. അവയെല്ലാം യൂറോപ്പിലാണ്. ടാഗോറിനു നൊബേല്‍ സമ്മാനം ലഭിച്ചുവെങ്കിലും ഇന്ത്യയില്‍ നിന്ന് ഒരൊറ്റ നഗരവും സാഹിത്യനഗരമായിട്ടില്ല. കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെ വേണം പ്രൊജക്ട് യുനെസ്കോയ്ക്ക് സമര്‍പ്പിക്കാന്‍. ഇതിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
മറ്റു നഗരങ്ങള്ക്കില്ലാത്തവിധം സാഹിത്യസംഭാവനകള്‍ നല്കിയ നഗരമാണ് കോഴിക്കോട്. 545 ലൈബ്രറികള്‍ ഉണ്ട്. 62 പബ്ലിക് ലൈബ്രറികള്‍ ഉണ്ട്. 269 സ്ഥാപനങ്ങളില്‍ ലൈബ്രറിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കിലയിലെ അര്‍ബന്‍ ചെയര്‍ പ്രഫസര്‍ ഡോ. അജിത്ത് കാളിയത്ത്, ആര്‍ക്കിടെക്ട് നിമില്‍ മെഹര്‍ ഹുസൈന്, ആര്‍ക്കിയോളജിസ്റ്റ് കെ.കെ.മുഹമ്മദ്, പി.ജെ.ജോഷ്വ, പി.െക പാറക്കടവ്, സിദ്ധാര്ഥന്, ഡോ.വേണുഗോപാല്‍, ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.കൃഷ്ണകുമാരി, കോര്പറേഷന് സെക്രട്ടറി കെ.യു. ബിനി എന്നിവര്‍ പ്രസംഗിച്ചു.