തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ് യു​വാ​വ് മ​രി​ച്ചു
Tuesday, May 23, 2023 12:52 AM IST
കോ​ഴി​ക്കോ​ട്: തെ​ങ്ങ് ക​ട​പു​ഴ​കി ദേ​ഹ​ത്തു വീ​ണ് യു​വാ​വ് മ​രി​ച്ചു. സു​ഹൃ​ത്തി​ന് ഗു​രു​ത​ര പ​രി​ക്ക്. മ​ണ്ണൂ​ര്‍ കോ​ട​പ്പു​റം​തോ​ട് മേ​പ്പാ​ട​ത്ത് പ​രേ​ത​നാ​യ കൊ​ണ്ടേ​ട​ന്‍ ഉ​ണ്ണി​യു​ടെ മ​ക​ന്‍ സ​നോ​ജ് (32) ആ​ണ് മ​രി​ച്ച​ത്. സു​ഹൃ​ത്താ​യ പാ​ല​ക്കാ​ട​ന്‍ ര​ബി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. മ​ണ്ണൂ​ര്‍ വ​ട​ക്കു​മ്പാ​ട് പ​ത്മ​രാ​ജ സ്‌​കൂ​ളി​നു സ​മീ​പം ആ​ളൊ​ഴി​ഞ്ഞ തെ​ങ്ങി​ന്‍​തോ​പ്പി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും.

ക​ട​പു​ഴ​കി മ​റി​ഞ്ഞ തെ​ങ്ങി​ന​ടി​യി​ല്‍​പെ​ടു​ക​യാ​യി​രു​ന്നു സ​നോ​ജും ര​ബി​നും. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു സു​ഹൃ​ത്ത് നാ​ട്ടു​കാ​രെ വി​ളി​ച്ചു​കൂ​ട്ടി തെ​ങ്ങ് മ​റി​ച്ചി​ട്ടാ​ണ് ഇ​രു​വ​രെ​യും പു​റ​ത്തെ​ടു​ത്ത​ത്. ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് സ​നോ​ജ് മ​രി​ച്ച​ത്. ര​ബി​ന്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പു​ഷ്പ​യാ​ണ് മ​രി​ച്ച സ​നോ​ജി​ന്‍റെ അ​മ്മ. സ​ഹോ​ദ​രി​ക​ള്‍: സ​ബി​ത, മ​ഞ്ജു.