നാദാപുരം: വളയത്ത് വിദ്യാർഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ ഹോട്ടൽ വ്യാപാരി അറസ്റ്റിൽ.
വളയം ടൗണിലെ അപ്സര ഹോട്ടൽ ഉടമ വരയാൽ സ്വദേശി ആര്യമ്പത്ത് വീട്ടിൽ നിസാർ (42) നെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിനി സ്കൂളിലേക്കും മറ്റും പോവുമ്പോൾ പിന്തുടർന്ന് എത്തി നഗ്നതാ പ്രദർശനം നടത്തി ശല്യം ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് മാനസിക അസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസക്കിടെ ഡോക്ടർമാരോട് വിവരം പറയുകയായിരുന്നു. തുടർന്ന് വളയം പോലീസിൽ പരാതി നൽകുകയായിരുന്നു, കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ പ്രതി മുങ്ങുകയായിരുന്നു. തുടർന്ന് പ്രതിയുടെ ഹോട്ടൽ പൂട്ടിക്കുകയും അന്വേഷണം ഊർജിതമാക്കിയതോടെ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.