മാലിന്യ മുക്ത നവകേരളം; കോർപറേഷൻ തല ജനകീയ കൺവൻഷൻ നടത്തി
1298849
Wednesday, May 31, 2023 4:59 AM IST
കോഴിക്കോട്: സർക്കാരിന്റെ " മാലിന്യ മുക്ത നവകേരളം' പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോർപറേഷൻ ജനകീയ കൺവൻഷൻ നടത്തി.
കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ജനകീയ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുന്നത്. നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ കോർപറേഷൻ മേയർ ഡോ. എം. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. ദിവാകരൻ, ഒ.പി ഷിജിന, കൃഷ്ണ കുമാരി, നാസർ, സി. രേഖ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.