ചക്കിട്ടപാറ: പഞ്ചായത്ത് മൂന്നാം വാർഡ് പൂഴിത്തോട്-ആലമ്പാറ റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നവീകരണ പ്രവൃത്തി പൂർത്തീകരിച്ചത്. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു, പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ ശശി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.സി സുരാജൻ, സുജി മാത്യു, ഷാജു പാലമറ്റം, ഫ്രാൻസീസ് കിഴക്കരക്കാട്ട്, ലിബു കെ. തോമസ്, പി.ടി. വിജയൻ എന്നിവർ പ്രസംഗിച്ചു.