മില്ലറ്റ് മേള ആരംഭിച്ചു
1300226
Monday, June 5, 2023 12:17 AM IST
കോഴിക്കോട്: ജീവിത ശൈലീ രോഗങ്ങളെ നിയന്ത്രിക്കൂ എന്ന പ്രചാരണത്തിന്റെ ഭാഗമായി മില്ലറ്റ് ആൻഡ് സ്പൈസസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് മാനാഞ്ചിറ ടൗൺഹാളിനടുത്തുള്ള കോംട്രസ്റ്റ് ഗ്രൗണ്ടിൽ മില്ലറ്റ് മേള ആരംഭിച്ചു.
ഒമ്പത് ഇനം ചെറു ധാന്യങ്ങൾ, മില്ലറ്റ് ബിരിയാണി, മില്ലറ്റ് ദോശ, മധുര തുളസി, സുഗന്ധവിളകളിൽ നിന്നുമുണ്ടാക്കുന്ന മൂല്യവർധിത ഉത്പന്നങ്ങൾ, തേൻ, വയനാടൻ ബ്ലാക്ക് റൈസ്, കൃഷിക്കാർക്കാവശ്യമായ ചെറു ധാന്യവിത്തുകൾ, നാളികേരത്തിന്റെ വെള്ളത്തിൽ നിന്നുമുണ്ടാക്കുന്ന സ്ക്വാഷ്, ഇഞ്ചി സ്ക്വാഷ്, ജാതിക്ക സ്ക്വാഷ് എന്നിവ മേളയിലൊരുക്കിയിട്ടുണ്ട്. കോർപറേഷൻ മുൻ ഡപ്യൂട്ടി മേയർ മീരാ ദർശക് മില്ലറ്റ് മേള ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി ചെയർപേഴ്സൺ ഗീതാമണി അധ്യക്ഷത വഹിച്ചു. ദിനേശ് അൽദിന, മൂസ അഫ്സൽ, എം.കെ. സഞ്ജയ്, ടി.കെ. സാജിത്, ബാബു മണാശ്ശേരി, അമൃത തുടങ്ങിയവർ പങ്കെടുത്തു. മേള11 ന് സമാപിക്കും.