മാ​ലി​ന്യ സം​ഭ​ര​ണ വാ​ഹ​നം നാ​ട്ടു​കാ​രെ ശ്വാ​സം മു​ട്ടി​ക്കു​ന്നു​വെ​ന്ന് ആ​ക്ഷേ​പം
Thursday, June 8, 2023 12:11 AM IST
കൂ​രാ​ച്ചു​ണ്ട്: കോ​ഴി അ​ട​ക്ക​മു​ള്ള അ​റ​വ് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ൽ എ​ത്തു​ന്ന വാ​ഹ​നം ദു​ർ​ഗ​ന്ധം പ​ര​ത്തി​ക്കൊ​ണ്ട് നാ​ട്ടു​കാ​രെ ശ്വാ​സം മു​ട്ടി​ക്കു​ന്ന​താ​യി പ​രാ​തി.
മാ​സ​ങ്ങ​ളാ​യി ദു​ർ​ഗ​ന്ധം മൂ​ലം ടൗ​ണി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​രാ​ണ് മൂ​ക്ക് പൊ​ത്തി ശ്വാ​സം മു​ട്ടേ​ണ്ടി വ​രു​ന്ന​ത്. ദി​വ​സം തോ​റും മാ​ലി​ന്യം ശേ​ഖ​രി​ക്കാ​നാ​യി വാ​ഹ​ന​മെ​ത്തു​ന്ന​ത് പ​ക​ൽ സ​മ​യ​മാ​യ​തി​നാ​ൽ ടൗ​ണി​ലെ വ്യാ​പാ​രി​ക​ൾ, ടാ​ക്സി വാ​ഹ​ന ജീ​വ​ന​ക്കാ​ർ അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​കു​ന്നു​വെ​ന്നാ​ണ് പ​രാ​തി ഉ​യ​രു​ന്ന​ത്. ജ​ന​സ​ഞ്ചാ​രം കു​റ​ഞ്ഞ പു​ല​ർ​ച്ചെ​യോ വൈ​കു​ന്നേ​ര​ങ്ങ​ളി​ലോ ഇ​തി​നാ​യി സ​മ​യം ക്ര​മീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി ഇ​തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ദു​ർ​ഗ​ന്ധം വ​മി​ക്കാ​ത്ത രീ​തി​യി​ലു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.