ചാ​ലി​യാ​റി​ൽ ഹൗ​സ് ബോ​ട്ട് ടൂ​റി​സ​ത്തി​ന് ര​ണ്ട് ഫ്ളോ​ട്ടിം​ഗ് ജെ​ട്ടി​ക​ള്‍ നി​ര്‍​മി​ക്കു​ന്നു
Tuesday, September 19, 2023 7:49 AM IST
കോ​ഴി​ക്കോ​ട്:​ ചാ​ലി​യാ​റി​ൽ ഹൗ​സ് ബോ​ട്ട് ടൂ​റി​സ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ര​ണ്ടു ഫ്ളോ​ട്ടിം​ഗ് ജെ​ട്ടി​ക​ള്‍ നി​ര്‍​മി​ക്കു​ന്നു. ഫ​റോ​ക്ക് പ​ഴ​യ ഇ​രു​മ്പ് പാ​ല​ത്തി​നു സ​മീ​പ​വും ഓ​ൾ​ഡ് എ​ൻ​എ​ച്ചി​ന് സ​മീ​പം മ​മ്മി​ളി​ക്ക​ട​വി​ലു​മാ​യാ​ണ് ജെ​ട്ടി​ക​ള്‍ വ​രു​ന്ന​ത്.

71 ല​ക്ഷം ചെ​ല​വി​ലു​ള്ള പ്ര​വൃ​ത്തി​യു​ടെ മേ​ല്‍​നോ​ട്ടം ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ലി​നാ​ണ്. വ​രു​ന്ന ആ​ഴ്ച പ്ര​വൃ​ത്തി ആ​രം​ഭി​ക്കും. ചാ​ലി​യാ​റി​ൽ ഹൗ​സ് ബോ​ട്ട് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും ജ​ല​സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു​ൾ​പ്പെ​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നും മു​ന്നോ​ടി​യാ​യാ​ണ് പു​തി​യ പാ​ല​ത്തി​ന് സ​മീ​പം ചെ​റു​വ​ണ്ണൂ​ർ ക​ര​യി​ൽ മ​മ്മി​ളി​ക്ക​ട​വി​ലും പ​ഴ​യ​പാ​ല​ത്തി​നു സ​മീ​പ​വും ച​ലി​ക്കു​ന്ന ബോ​ട്ടു ജെ​ട്ടി​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.​

നി​ല​വി​ൽ ചാ​ലി​യാ​ർ കേ​ന്ദ്രീ​ക​രി​ച്ച് സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ ടൂ​റി​സ്റ്റ് ബോ​ട്ട് സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഗ​താ​ഗ​ത സൗ​ക​ര്യ​മു​ള്ള​യി​ട​ങ്ങ​ളി​ൽ ബോ​ട്ട് ജെ​ട്ടി​ക​ളി​ല്ല.

ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നും വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​ന് കീ​ഴി​ൽ ബോ​ട്ട് സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തി​നു​മാ​യാ​ണ് ജ​ന​ങ്ങ​ൾ​ക്കെ​ത്താ​ൻ സൗ​ക​ര്യ​പ്ര​ദ​മാ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ബോ​ട്ട് ജെ​ട്ടി കെ​ട്ടു​ന്ന​ത്. വെ​ള്ള​ത്തി​ൽ എ​ച്ച്ഡി​പി​ഇ (ഹൈ ​ഡെ​ന്‍​സി​റ്റി പോ​ളി എ​ത്തി​ലി​ന്‍) ക​ട്ട​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം.