കു​ന്ന​മം​ഗ​ലം ആ​യു​ർ​വേ​ദ ഡി​സ്‌​പെ​ൻ​സ​റി കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് 40 ല​ക്ഷ​ത്തി​ന്‍റെ ഭ​ര​ണാ​നു​മ​തി
Friday, September 22, 2023 2:25 AM IST
കോ​ഴി​ക്കോ​ട്: കു​ന്ന​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ആ​യു​ർ​വേ​ദ ഡി​സ്‌​പെ​ൻ​സ​റി കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 40 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കി​യ​താ​യി പി​ടി​എ റ​ഹീം എം​എ​ൽ​എ അ​റി​യി​ച്ചു.

കു​ന്ന​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ ക​ള​രി​ക്ക​ണ്ടി​യി​ൽ ചൂ​ര​പി​ലാ​ക്കി​ൽ സൗ​ദാ​മി​നി സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ൽ​കി​യ നാ​ല് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ഡി​സ്‌​പെ​ൻ​സ​റി​യി​ൽ ഡോ​ക്ട​ർ, ഫാ​ർ​മ​സി​സ്റ്റ്, അ​റ്റ​ന്‍റ​ർ എ​ന്നീ ത​സ്തി​ക​ക​ൾ നി​ല​വി​ലു​ണ്ട്.

സ​ർ​ക്കാ​ർ ഫ​ണ്ടി​ന് പു​റ​മെ പ​ഞ്ചാ​യ​ത്ത് വ​ർ​ഷം തോ​റും അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം ചെ​ല​വ​ഴി​ക്കു​ന്നു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ഡി​സ്‌​പെ​ൻ​സ​റി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തോ​ടെ ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ഉ​പ​കാ​ര​പ്ര​ദ​മാ​വു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.