വിദേശമദ്യവുമായി രണ്ട് പേർ അറസ്റ്റിൽ
1338146
Monday, September 25, 2023 1:28 AM IST
നാദാപുരം: വിദേശ മദ്യവുമായി രണ്ട് പേരെ നാദാപുരം എക്സൈസ് അറസ്റ്റ് ചെയ്തു.വടയം അരിമ്പേമ്മൽ വീട്ടിൽ നിധീഷ് (39) , തൂണേരി മീത്തലെ പുതിയോട്ടിൽ രമേശൻ (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പത്ത് ലിറ്റർ വിദേശ മദ്യം കൈവശംവെച്ച് കടത്തികൊണ്ട് പോകുന്നതിനിടെയാണ് നിധീഷ് പിടിയിലായത്.
ഇന്നലെ മൊകേരി ഭാഗത്ത് നാദാപുരം എക്സൈസ് സംഘം പെട്രോളിംഗ് നടത്തുന്നതിനിടെ മൊകേരിയിൽ നിന്ന് നടുപ്പൊയിൽ ചാലിൽ ലക്ഷം വീട് കോളനിയിലേക്ക് പോകുന്ന റോഡിൽ വച്ച് സ്കൂട്ടറിൽ അനുവദനീയമായ അളവിൽ കൂടുതൽ ബിവറേജ് മദ്യം കൈവശം വെച്ചതിനാണ് നിധീഷിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
തൂണേരി സ്വദേശി രമേശനെ നാല് ലിറ്റർ വിദേശ മദ്യം കൈവശം വച്ചതിനാണ് അറസ്റ്റ് ചെയ്തത്. രമേശനെ ഇതിന് മുമ്പും വിദേശമദ്യം കൈവശം വച്ചതിന് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.