ഹാ​ൻ​ഡ് ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ താ​മ​ര​ശേ​രി സ​ബ്ജി​ല്ല ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ
Monday, September 25, 2023 1:28 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി​യി​ൽ വ​ച്ച് ന​ട​ന്ന കോ​ഴി​ക്കോ​ട് റ​വ​ന്യൂ ജി​ല്ലാ ഹാ​ൻ​ഡ് ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ താ​മ​ര​ശേ​രി സ​ബ് ജി​ല്ല ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ജൂ​ണി​യ​ർ, സീ​നി​യ​ർ, സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ലാ​ണ് താ​മ​ര​ശേ​രി സ​ബ് ജി​ല്ല ചാ​മ്പ്യ​ന്മാ​രാ​യ​ത്. 51 ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഹാ​ൻ​ഡ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി സി​ബി മാ​നു​വ​ൽ നി​ർ​വ​ഹി​ച്ചു.

ഫൈ​ന​ലി​ൽ സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ താ​മ​ര​ശേ​രി കൊ​ടു​വ​ള്ളി​യെ​യും ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ താ​മ​ര​ശേ​രി കൊ​ടു​വ​ള്ളി​യെ​യും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ താ​മ​ര​ശേ​രി കു​ന്നു​മ്മ​ലി​നെ​യും ആ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.