കൂടത്തായിയിൽ മിനിലോറി കടയിലേക്ക് ഇടിച്ചുകയറി
1338150
Monday, September 25, 2023 1:28 AM IST
കോടഞ്ചേരി: കൂടത്തായി അങ്ങാടിയിലുള്ള ബിസ്മി കോഴിക്കടയിലേക്ക് മിനിലോറി നിയന്ത്രണം വിട്ട് ഇിച്ചുകയറി. ഇന്നലെ പുലർച്ചെ ആയിരുന്നു അപകടം.
എടവണ്ണയിൽ നിന്നും ലോഡ് ഇറക്കി ഇരിട്ടിയിലേക്ക് തിരിച്ച് പോവുകയായിരുന്ന മിനിലോറിയാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ കട പൂർണമായും തകർന്നു. വാഹനത്തിലുള്ളവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.