വിദ്യാർഥിനിയെ തട്ടികൊണ്ടു പോകാൻ ശ്രമം; വ്യാപക പ്രതിഷേധം
1374475
Wednesday, November 29, 2023 8:09 AM IST
കൂമ്പാറ: തോട്ടുമുക്കത്തു നാലാം ക്ലാസ് വിദ്യാർഥിനിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം തട്ടികൊണ്ടു പോകാൻ ശ്രമിച്ചുവെന്ന പരാതിയിൽ പോലീസ് തുടർനടപടി എടുക്കാത്തതിൽ വ്യാപക പ്രതിഷേധം.
നവംബർ 13ന് ആണ് കേസിനാസ്പദമായ സംഭവം. 14ന് മുക്കം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ഇത്രയും ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതെന്നാണ് ബന്ധുക്കളും നാട്ടുകാരും ചോദിക്കുന്നത്. കുറച്ചുനാളുകൾക്കു മുമ്പ് വെറ്റിലപ്പാറയിലും സമാന രീതിയിലുള്ള സംഭവം നടന്നിരുന്നു.