പ്ര​സ്ഥാ​ന​ത്തി​ന്‍റെ ക​രു​ത്ത് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ല്‍: ഷാ​ഫി പ​റ​മ്പി​ല്‍
Friday, April 12, 2024 7:15 AM IST
കു​റ്റ്യാ​ടി: ജ​ന​ബ​ന്ധ​മു​ള്ള പ്രാ​ദേ​ശി​ക നേ​താ​ക്ക​ളി​ലാ​ണ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ നി​ല​നി​ല്‍​പ്പെ​ന്ന് യു​ഡി​എ​ഫ് വ​ട​ക​ര മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി ഷാ​ഫി പ​റ​മ്പി​ല്‍. ഇ​ന്ത്യ നി​ല​നി​ല്‍​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് പ്ര​സ്ഥാ​നം നി​ല​നി​ല്‍​ക്ക​ണം.

പ്ര​സ്ഥാ​ന​ത്തി​ന്‍റെ നി​ല​നി​ല്‍​പ്പ് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലോ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ലോ അ​ല്ല. മ​റി​ച്ച് ന​ല്ല ജ​ന​കീ​യ​രാ​യ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ങ്ങ​ളി​ലാ​ണെ​ന്നും ഷാ​ഫി പ​റ​മ്പി​ല്‍ പ​റ​ഞ്ഞു. കാ​ക്കു​നി വ​ലി​യ പാ​തി​രി​ക്കോ​ട്ട് വി.​പി. സു​ധാ​ക​ര​ന്‍ മാ​സ്റ്റ​ര്‍ അ​നു​സ്മ​ര​ണ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഷാ​ഫി.

വേ​രു​ക​ളാ​ണ് ഏ​തൊ​രു മ​ര​ത്തി​ന്റെ​യും ക​രു​ത്ത്. പ്ര​സ്ഥാ​ന​ത്തി​ന്റെ ക​രു​ത്തു​റ്റ വേ​രാ​യി​രു​ന്നു മാ​ഷെ​ന്നും ഷാ​ഫി അ​നു​സ്മ​രി​ച്ചു.