പെരുവണ്ണാമൂഴി ദേവാലയ തിരുനാളിന് കൊടിയേറി
1416168
Saturday, April 13, 2024 5:16 AM IST
പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ദേവാലയത്തിലെ ഇടവക മധ്യസ്ഥയായ ഫാത്തിമ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷം ആരംഭിച്ചു. വികാരി ഫാ. ഏബ്രഹാം വള്ളോപ്പിള്ളി കൊടി ഉയർത്തി.
മുതുകാട് ക്രിസ്തുരാജ ദേവാലയ വികാരി ഫാ. ജെയിംസ് വാളിമലയിൽ സന്നിഹിതനായിരുന്നു. തിരുസ്വരൂപ പ്രതിഷ്ഠ, പ്രസുദേന്തി വാഴ്ച, വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം എന്നിവയും നടത്തി.
ഇന്ന് രാവിലെ ഏഴിന് ദിവ്യബലി. വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന - ഫാദർ മെൽവിൻ വെള്ളയ്ക്കാകുടിയിൽ. 6. 45 ന് പ്രദക്ഷിണം, വാദ്യ മേളങ്ങൾ, ആകാശ വിസ്മയം. സമാപന ദിനമായ നാളെ രാവിലെ 6. 30ന് ദിവ്യബലി.
ഒന്പതിന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. സെബാസ്റ്റ്യൻ കാരയ്ക്കൽ. തുടർന്നു പ്രദക്ഷിണം, സാരി ലേലം, സ്നേഹവിരുന്ന് എന്നിവയും നടക്കും.