പന്നിക്കോട് പ്രീമിയർ ലീഗ് ഫുട്ബോൾ; സോക്കർ സിറ്റി ചാമ്പ്യൻമാർ
1424954
Sunday, May 26, 2024 4:22 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ഗ്രാമത്തിലെ കായിക തൽപ്പരരായ മുഴുവൻ യുവാക്കളെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച പന്നിക്കോട് പ്രീമിയർ ലീഗ് ഫുട്ബോൾ സീസൺ എട്ടിൽ സോക്കർ സിറ്റി ജേതാക്കളായി.
ഫൈനലിൽ എഫ്സി പരപ്പിലിനെയാണ് പരാജയപ്പെടുത്തിയത്. വിജയികൾക്ക് പാസ്കോ പ്രസിഡന്റ് സി. ഫസൽ ബാബു, സെക്രട്ടറി ശ്രീതു ശ്രീനിവാസ് എന്നിവരും രണ്ടാം സ്ഥാനക്കാർക്ക് അജ്മൽ പന്നിക്കോടും സമ്മാനങ്ങൾ നൽകി.
ലാസിം ഷാദ്, ദിൽഷൻ പുതുക്കുടി, സക്കീർ താന്നിക്കൽ തൊടി, വിഷ്ണുബാബു, ഫർഹാൻ നീരോലിപ്പിൽ, ഷുഹൈബ് പരപ്പിൽ, പ്രണവ് ഉച്ചക്കാവിൽ തുടങ്ങിയവർ പ്രസംഗിച്ചു. മൊബൈൽ ഫോണിലേക്കും ലഹരിയിലേക്കും വഴി മാറിപ്പോവുന്ന യുവതലമുറയെ കായിക രംഗത്തേക്ക് തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പത്ത് വർഷം മുമ്പാണ് ജില്ലയിൽ തന്നെ ആദ്യമായി പ്രീമിയർ ലീഗിന് പന്നിക്കോട് തുടക്കമിട്ടത്.
നാട്ടിലെ നൂറോളം യുവാക്കളെ ഐപിഎൽ മോഡലിൽ വിവിധ ടീമുകൾ ലേലം വിളിച്ചെടുത്താണ് ടീമുകൾ ഒരുക്കിയത്.