സ്കൂൾ ക്ലീനിംഗ് ഡേ കാമ്പയിൻ സംഘടിപ്പിച്ചു
1425341
Monday, May 27, 2024 7:19 AM IST
കൂരാച്ചുണ്ട്: ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ ശുചീകരിക്കുന്ന "സ്കൂൾ ക്ലീനിംഗ് ഡേ' കാമ്പയിനിന്റെ ഭാഗമായി കൂരാച്ചുണ്ട് പഞ്ചായത്ത് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ കക്കയം ഗവ. എൽപി സ്കൂളും പരിസരവും ശുചീകരിച്ചു.
കാമ്പയിന്റെ ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് സെക്രട്ടറി ടി. സരുൺ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എസ്.എസ്. അതുൽ, ജില്ലാ കമ്മിറ്റി അംഗം പി.എം. അജിഷ, മേഖലാ സെക്രട്ടറി ജസ്റ്റിൻ ജോൺ, പ്രസിഡന്റ് വി.എസ്. സോണറ്റ്, ട്രഷറർ മെൽജോ അഗസ്റ്റിൻ, യൂത്ത് ബ്രിഗേഡ് മേഖലാ ക്യാപ്റ്റൻ ടി.കെ. അജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.