തെങ്ങ് വീണ് പശുവിന് പരിക്കേറ്റു
1425589
Tuesday, May 28, 2024 7:56 AM IST
കുറ്റ്യാടി: ശക്തമായ കാറ്റിൽ തെങ്ങ് വീണ് പശുവിനു പരിക്കേറ്റു. ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലാണ് വട്ടോളി പിലാച്ചേരി പനയുള്ള പറമ്പത്ത് വനജയുടെ പശുവിന് മുകളിലേക്ക് തെങ്ങ് വീണത്. പശു എഴുന്നേൽക്കാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു. ഗുരുതരാവസ്ഥയിലായ പശു വെറ്ററിനറി ഡോക്ടറുടെ ചികിത്സയിലാണ്.