കെ.എം. മൗലവി ആത്മീയ- ഭൗതിക അറിവുകളെ സമന്വയിപ്പിച്ച പ്രതിഭ: ഇ.ടി. മുഹമ്മദ് ബഷീര്‍
1425590
Tuesday, May 28, 2024 7:56 AM IST
കോഴിക്കോട്: ആത്മീയവും ഭൗതികവുമായ അറിവുകളെ സമന്വയിപ്പിച്ച പ്രതിഭയും സ്ത്രീ ശാക്തീകരണം ജീവിതത്തിലൂടെ കാണിച്ചുതന്ന നവോത്ഥാന നായകനുമായിരുന്നു കെ.എം. മൗലവിയെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി. അഹമ്മദ്കുട്ടി ഉണ്ണികുളം രചിച്ച "കെ.എം. മൗലവി ഒരു പാഠപുസ്തകം' പുസ്തക പ്രകാശനം കെ.പി. കേശവമേനോന് ഹാളില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഡ്വ. പി.എം.എ. സലാം പുസ്തകം ഏറ്റുവാങ്ങി. ഡോ.എം.കെ. മുനീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അഡ്വ.കെ.എന്‍.എ. ഖാദര്‍ പുസ്തകം പരിചയപ്പെടുത്തി. വിവിധ സംഘടനാ നേതാക്കളായ ടി.പി. അബ്ദുള്ളക്കോയ മദനി, സി.പി. ഉമര്‍ സുല്ലമി, ഡോ. ഹുസൈന് മടവൂര്‍, കെ. സജ്ജാദ്, കെ.പി.എ. മജീദ് എംഎല്‍എ, പി. ഉബൈദുള്ള എംഎല്‍എ, എം. റഹ്മത്തുള്ള, പി.എം. ഹനീഫ തുടങ്ങിയവർ പ്രസംഗിച്ചു.