യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
1436159
Monday, July 15, 2024 12:33 AM IST
തിരുവമ്പാടി: പുല്ലൂരാംപാറ പൊന്നാങ്കയം ശ്രീനാരായണ ഗുരുമന്ദിരത്തിന് സമീപം റോഡിനോട് ചേർന്നുള്ള റബർതോട്ടത്തിന്റെ കാനയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പൊന്നാങ്കയം കുന്നുമ്പുറത്ത് സണ്ണിയുടെ മകൻ എബിൻ സണ്ണി (29) ആണ് മരണപ്പെട്ടത്.
ഇന്നലെ രാവിലെ റബർ വെട്ടാൻ എത്തിയ തൊഴിലാളിയാണ് കാനയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് തിരുവമ്പാടി പോലീസെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: മോളി. സഹോദരങ്ങൾ: സോണറ്റ്, സോണിയ (അയർലാൻഡ്). സംസ്കാരം നാളെ രാവിലെ 11ന് പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.