സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം ചെ​യ്തി​ല്ല; ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ ഉ​പ​രോ​ധി​ച്ചു
Friday, August 2, 2024 4:59 AM IST
കോ​ഴി​ക്കോ​ട്: ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വി​ൽ തൊ​ഴി​ൽ ര​ഹി​ത​രാ​കു​ന്ന മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ൾ​ക്കും സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി ന​ട​ക്കാ​വ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ഷൈ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​വി. സ​തീ​ശ​നെ ഉ​പ​രോ​ധി​ച്ചു.

ജൂ​ൺ ഒ​ന്പ​തി​ന് ആ​രം​ഭി​ച്ച ട്രോ​ളിം​ഗ് നി​രോ​ധ​നം 52 ദി​വ​സം ക​ഴി​ഞ്ഞ് ജൂ​ലൈ 31 ന് ​അ​വ​സാ​നി​ച്ചി​ട്ടും കോ​ഴി​ക്കോ​ട് ഇ​തു​വ​രെ സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല. ക​ണ്ണൂ​ർ ജി​ല്ലാ ഫി​ഷ​റീ​സ് ഓ​ഫീ​സ​റെ ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ർ പി. ​വി. സ​തീ​ശ​ൻ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ റേ​ഷ​ൻ വി​ത​ര​ണം ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് വി​വ​രം ന​ൽ​കി.


5000 ല​ധി​കം മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളു​ടെ ലി​സ്റ്റ് സ​പ്ലൈ ഓ​ഫീ​സ​ർ​ക്ക് ന​ൽ​കി​യ​താ​ണെ​ന്നും ജി​ല്ല സ​പ്ലൈ ഓ​ഫീ​സ​റോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച് സൗ​ജ​ന്യ റേ​ഷ​ൻ കോ​ഴി​ക്കോ​ട് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ന​ൽ​കി​യ ഉ​റ​പ്പി​നെ തു​ട​ർ​ന്ന് ഉ​പ​രോ​ധ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.