താമരശേരി: വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൈത്താങ്ങുമായി താമരശേരി പഞ്ചായത്ത്. താമരശേരിയിൽ നിന്നും 50 കട്ടിലുളും കിടക്കകളുമാണ് ആദ്യഘട്ടത്തിൽ എത്തിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ പറഞ്ഞു.
കട്ടിലുകളും ബെഡുകളുമായി പുറപ്പെട്ട വാഹനം പഞ്ചായത്തു പരിസരത്ത് പ്രസിഡന്റ് എ. അരവിന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു.