കൊയിലാണ്ടി: 15 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും 20000 രൂപ പിഴയും. പെരുവണ്ണാമൂഴി പൂഴിത്തോട് പൊറ്റക്കാട് വീട്ടിൽ അശ്വന്തി (28)നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ. നൗഷാദലി പോക്സോ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷിച്ചത്.
2020ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ വച്ചാണ് കുട്ടിയെ ഉപദ്രവിച്ചത്. പിന്നീട് കുട്ടി സഹോദരങ്ങളെയും ചൈൽഡ്ലൈൻ പ്രവർത്തകരെയും വിവരം അറിയിക്കുകയായിരുന്നു. തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എൻ. കെ. രാധാകൃഷ്ണനാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.