ഡോ​ക​ർ​മാ​രു​ടെ മു​ഴു​വ​ൻ സ​മ​യ​സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്
Saturday, September 7, 2024 4:41 AM IST
കൂ​ട​ര​ഞ്ഞി: പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡോ​ക​ർ​മാ​രു​ടെ മു​ഴു​വ​ൻ സ​മ​യ​സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് കൂ​ട​ര​ഞ്ഞി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ജോ​ർ​ജ്കു​ട്ടി ക​ക്കാ​ടം​പൊ​യി​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗി​ൽ​ഗ ജോ​സ്, ദി​പി​ൻ കൂ​മ്പാ​റ, റി​ബി​ൻ തേ​ക്കും​കാ​ട്ടി​ൽ, ഭ​വ്യ ആ​ല​നോ​നി​ക്ക​ൽ, വി​മ​ൽ ജോ​സ​ഫ്, അ​ജ്നാ​സ് മാ​പ്പി​ള​വീ​ട്ടി​ൽ, ജോ​ബി​ൻ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


അ​തേ​സ​മ​യം, ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ നി​ര​ന്ത​രം വീ​ഴ്ച വ​രു​ത്തു​ന്ന​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് ജോ​സ​ഫ് ന​ൽ​കി​യ പ​രാ​തി​യി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ന​സ്റു​ൽ ഇ​സ‌്ലാ​മി​ന് നേ​രെ വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക​ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.