അ​ഴി​യൂ​രി​ല്‍ തീ​ര​ദേ​ശ​ത്തെ ചെ​ണ്ടു​മ​ല്ലി കൃ​ഷി​യി​ലും നൂ​റു​മേ​നി വി​ള​വെ​ടു​പ്പ്
Saturday, September 14, 2024 4:43 AM IST
അ​ഴി​യൂ​ര്‍: പ​ഞ്ചാ​യ​ത്ത് പ​തി​നാ​റാം വാ​ര്‍​ഡി​ല്‍ തീ​ര​ദേ​ശ​ത്ത് മ​ഹി​മ കു​ടും​ബ​ശ്രീ ന​ട​ത്തി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി​യി​ലും നൂ​റു​മേ​നി.

ഏ​റെ പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്താ​ണ് ഇ​വി​ടെ പൂ​ഴി​മ​ണ​ലി​ല്‍ ചെ​ണ്ടു​മ​ല്ലി​കൃ​ഷി ചെ​യ്ത​ത്. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി, അ​ഴി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍, കു​ടും​ബ​ശ്രീ സി​ഡി​എ​സ്, വ​നി​ത കോ ​ഒ​പ​റേ​റ്റീ​വ് ബേ​ങ്ക് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി​യാ​ണ് മ​ഹി​മ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ സു​ശീ​ല നാ​ല​ക​ത്ത്, ച​ന്ദ്രി പു​ത്ത​ന്‍​വ​ള​പ്പി​ല്‍, ലീ​ല എ​ന്‍​കെ എ​ന്നി​വ​ര്‍ കൂ​ട്ടാ​യി ചെ​ണ്ടു​മ​ല്ലി കൃ​ഷി ചെ​യ്ത​ത്.

കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് വ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ഗി​രി​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് മെ​മ്പ​ര്‍ സാ​ലിം പു​ന​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ചെ​യ്ത് നൂ​റ്‌​മേ​നി വി​ള​വെ​ടു​പ്പി​ന് പ്ര​യ​ത്‌​നി​ച്ച കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ കൃ​ഷി ഓ​ഫീ​സ​ര്‍ പി.​എ​സ്. സ്വ​രൂ​പ് പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.


സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​ന്ദു ജ​യ്‌​സ​ണ്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ദീ​പേ​ഷ്, സി​ഡി​എ​സ് മെ​മ്പ​ര്‍ അ​ശ്വ​തി പി.​വി. രാ​ജ​ന്‍ , സു​രേ​ന്ദ്ര​ന്‍ തോ​ട്ടു​മു​ഖ​ത്ത്, എ​ന്‍.​കെ. ര​വീ​ന്ദ്ര​ന്‍ ഉ​ദ​യ​കു​മാ​ര്‍ തൊ​ട്ടു​മു​ഖ​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.