കുറ്റ്യാടി: മകളോടെപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ റോഡിലേക്കു തെറിച്ചുവീണു മരണപ്പെട്ടു. തോട്ടുകോവുമ്മൽ വാസുവിന്റെ ഭാര്യ ദേവി (65)യാണ് മരിച്ചത്.
മരുതോങ്കര അക്ഷയയിൽ പോയി വരുന്ന വഴി സ്കൂട്ടറിൽ നിന്നു തെറിച്ചു വീഴുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മക്കൾ: രാജി, ബിൻസി, വിവേക്. മരുമക്കൾ: സുരേഷ്, സുധീർ (വ്യാപാരി, മുള്ളൻകുന്ന്).