കൂരാച്ചുണ്ട്: വാർധക്യസഹജമായ രോഗങ്ങളും മാറാവ്യാധികളും മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് ഓണത്തോടനുബന്ധിച്ച് കത്തോലിക്ക കോണ്ഗ്രസ് കല്ലാനോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
യൂണിറ്റ് ഡയറക്ടർ ഫാ. ജിനോ ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോർജ്ദാസ് കാനാട്ട് അധ്യക്ഷത വഹിച്ചു. ജോണ്സണ് മാളിയേക്കൽ, ജോണ്സണ് കാഞ്ഞിരംപാറയിൽ, തോമസ് കുന്പുക്കൽ, നിമ്മി പൊതിയിട്ടേൽ, ക്ലാരമ്മ താമരശേരിയിൽ, മാത്യു കടുകൻമാക്കൽ, പ്രിൻസ് ജോസഫ് വിലാസം, വിനോദ് നരിക്കുഴി തുടങ്ങിയവർ പങ്കെടുത്തു.