കോഴിക്കോട്: നഗരത്തിലെ ക്ഷേത്രത്തിനു നേരേ മാനസികാസ്വാസ്ഥ്യമുള്ള യുവാവിന്റെ ആക്രമണം. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി ഷാനി ഡോങ്കലിനെ (21) കസബ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി.
ഞായറാഴ്ച ഉച്ചയോടെ തളി ശ്രീരാമ ക്ഷേത്രത്തിനു നേരേയാണ് യുവാവ് ആക്രമണം നടത്തിയത്. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ വാതിൽ തകർത്ത് ഉള്ളിൽ പ്രവേശിച്ച യുവാവ് ഓട്, താഴികക്കുടം, ഫർണിച്ചറുകൾ അടക്കമുള്ളവ തല്ലിതകർത്തു. ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള യുവാവിന്റെ പരാക്രമണം കണ്ട പരിസരവാസികളാണ് കസബ പോലീസിൽ വിവരം അറിയിച്ചത്. സംഭവത്തിൽ കേസെടുത്തതായി പോലീസ് അറിയിച്ചു.