വന്യമൃഗ ശല്യം തടയണം: സിപിഎം
1458582
Thursday, October 3, 2024 3:47 AM IST
തിരുവന്പാടി: വന്യമൃഗ ശല്യം അവസാനിപ്പിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് സിപിഎം കൂന്പാറ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
ആനക്കല്ലുംപാറ മലയോര ഹൈവേയിലെ അപകട സാധ്യത പരിഹരിക്കാൻ നടപടി സ്വീകരിക്കുക, കക്കാടംപൊയിലിൽ പോലീസ് എയ്ഡ് പോസ്റ്റും വിശ്രമ കേന്ദ്രവും സ്ഥാപിക്കുക, കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക, കൂന്പാറ ഗ്രൗണ്ട് നവീകരണം പൂർത്തീകരിക്കുക, മേലെ കൂന്പാറ വായനശാല പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഹനീഫ മരഞ്ചാട്ടി, ഹനീഫ കുളത്തിങ്ങൽ, വി.കെ.വിനോദ്, ജോണി ഇടശേരി, ലിന്റോ ജോസഫ് എംഎൽഎ, ജലീൽ കൂടരഞ്ഞി, കെ.ടി. ബിനു, ജയ്സണ് കുരിക്കാട്ടിൽ എന്നിവർ പങ്കെടുത്തു.