റോഡ് കെെയേറി ചുറ്റുമതിൽ നിർമിച്ചതായി പരാതി
1458813
Friday, October 4, 2024 4:35 AM IST
മൈക്കാവ് : പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കൂടത്തായി-കോടഞ്ചേരി റോഡിൽ മൈക്കാവ് വളവിൽ സ്റ്റോപ്പിന് സമീപത്ത് സ്വകാര്യ വ്യക്തി റോഡ് കെെയേറി ചുറ്റുമതിൽ നിർമിച്ചതായി കാണിച്ച് പ്രദേശവാസികൾ കൊടുവള്ളി പിഡബ്ലുഡി എന്‍ജീനീയര്‍ കോടഞ്ചേരി പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകി.
നിലവിൽ ഉണ്ടായിരുന്ന ഓവുചാലിന്റെ സ്ഥലം കെെയേറിയതായി കാണിച്ചാണ് പരാതി നൽകിയിട്ടുള്ളത്. തന്മൂലം ഇതുവഴി നടന്നു പോകുന്ന യാത്ര കാർക്കും സ്കൂൾ കുട്ടികൾക്കും മറ്റൊരു വാഹനം വരുമ്പോൾ ബുദ്ധിമുട്ട് നേരിടുന്നതായി പരാതിയിൽ പറയുന്നു.
കൂടത്തായ് സൗഹൃദ കർഷക സംഘം പ്രതിഷേധം രേഖപ്പെടുത്തുകയും പി.കെ. മൈക്കിൾ, തോമസ് തറക്കുന്നേൽ, ജോസഫ് കുര്യൻ, ബിജു അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ 70 ഓളം പേർ ഒപ്പിട്ട പരാതി നല്‍കുകയും ചെയ്തു.