മേ​പ്പ​യ്യൂ​ർ: പൊ​തു വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ശ​ക്തി​പ്പെ​ട​ൽ നാ​ടി​ന്‍റെ പു​രോ​ഗ​തി​ക്ക് അ​നി​വാ​ര്യ​മാ​ണെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഗ​വാ​സ് പ​റ​ഞ്ഞു.

പൊ​തു വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ നി​ല​വാ​ര​മു​റ​പ്പു​വ​രു​ത്താ​നും ഭൗ​തി​ക സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും കേ​ര​ളം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ന്നെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സം​സ്ഥാ​ന ത​ല മി​ക​വ​ഴ​ക് പു​ര​സ്കാ​രം നേ​ടി​യ മേ​പ്പ​യ്യൂ​ർ എ​ൽ​പി​സ്കൂ​ൾ അ​ധ്യാ​പി​ക വി.​കെ. വി​ൻ​സി​ക്കു​ള്ള അ​നു​മോ​ദ​ന​വും എ​സ്എ​സ്എ​ൽ​സി, എ​ൻ​എം​എം​എ​സ്, എ​ൽ​എ​സ്എ​സ് വി​ജ​യി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ഗ​വാ​സ്. എ.​പി. ര​മ്യ അ​ധ്യ​ക്ഷ​യാ​യി.

എ​സ്എ​സ്എ മു​ൻ സം​സ്ഥാ​ന പ്രോ​ഗ്രാം ഓ​ഫീ​സ​ർ ടി.​പി. ക​ലാ​ധ​ര​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​ല​ടി ബി​പി​സി എം.​കെ. രാ​ഹു​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക പി.​കെ. ഗീ​ത, മാ​നേ​ജ​ർ സി.​ടി. അ​ബ്ദു​ൾ ഗ​ഫൂ​ർ, റാ​ബി​യ എ​ട​ത്തി​ക്ക​ണ്ടി,

കെ. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, സി.​എം. ബാ​ബു, മു​ജീ​ബ് കോ​മ​ത്ത്, നി​ഷാ​ദ് പൊ​ന്നം​ങ്ക​ണ്ടി, കെ. ​സി​റാ​ജ്, വി.​കെ. വി​ൻ​സി, പി.​കെ. സ​ത്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, കൊ​ക്കോ കൊ​ക്ക​ര​ക്കോ നാ​ട​കം എ​ന്നി​വ അ​ര​ങ്ങേ​റി.