എസ്എസ്എൽസി ഉന്നത വിജയികളെയും വിദ്യാലയങ്ങളെയും ആദരിച്ചു
1560839
Monday, May 19, 2025 5:52 AM IST
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് റിസോഴ്സ് സെന്ററും ചേർന്ന് എസ്എസ്എൽസി ഉന്നത വിജയികളെയും വിദ്യാലയങ്ങളെയും ആദരിച്ചു. ടൗൺ ഹാളിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ, ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ പി.കെ. രജിത, ബ്ലോക്ക് അംഗങ്ങളായ കെ.കെ. വിനോദൻ, പി.ടി. അഷറഫ്, കെ. അജിത, കെ.കെ. ലിസി, സി.എം. സനാതനൻ, പ്രഭാശങ്കർ, വഹീദ പാറേമൽ, പഞ്ചായത്ത് അംഗങ്ങളായ പി. ജോന, വിനോദൻ തിരുവോത്ത്,
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി. പ്രമോദ് എന്നിവർ പ്രസംഗിച്ചു. കരിയർ ഗൈഡൻസ് വിദഗ്ധൻ മിഥുൻ കത്വവ ക്ലാസെടുത്തു. പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നടുവണ്ണൂർ, മേപ്പയൂർ, കുറ്റ്യാടി ഹൈസ്കൂളുകളിലെയും വിദ്യാർഥികളെയാണ് ആദരിച്ചത്.