ജീവനക്കാരോടുള്ള വഞ്ചന അവസാനിപ്പിക്കണം: കെജിഒയു
1265278
Sunday, February 5, 2023 11:55 PM IST
കൽപ്പറ്റ: ജീവനക്കാരോടുള്ള വഞ്ചന സർക്കാർ അവസാനിപ്പിക്കണമെന്ന് കെജിഒയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
അവകാശങ്ങൾ നിഷേധിച്ചും ആനുകൂല്യങ്ങൾ യഥാവിധം നൽകാതെയും സർക്കാരിന് കൂടുതൽ കാലം മുന്നോട്ടുപോകാനാകില്ലെന്നു സമ്മേളനം അഭിപ്രായപ്പെട്ടു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി. സഫ്വാൻ അധ്യക്ഷത വഹിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ. അബ്ദുൾ ഹരിസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.സി. സുബ്രഹ്മണ്യൻ, ട്രഷർ വി.എം. ഷൈൻ, വൈസ് പ്രസിഡന്റ് ബീന പൂവത്തിൽ, വി. സലീം, എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മോബിഷ് പി. തോമസ്, വി.സി. സത്യൻ, സി. ദേവകി, സി.പി. സുരേഷ്കുമാർ,പി.ജെ. ഷൈജു, കെ. ശശികുമാർ, രമേശൻ മാണിക്യൻ, വി.കെ. ശ്രീലത, കെ. ചിത്ര എന്നിവർ പ്രസംഗിച്ചു.