കട്ടിൽ വിതരണം നടത്തി
1282319
Thursday, March 30, 2023 12:16 AM IST
കാട്ടിക്കുളം: അൻപുള്ള നോവ് നോന്പ് എന്ന പേരിൽ യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനം 50 നേന്പിന്റെ 50 ദിനങ്ങളിൽ നടത്തുന്ന 50 പുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി എടവക പഞ്ചായത്തിലെ പായോട് കാവണക്കുന്ന് കോളനിയിലും തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം ബേഗൂർ കോളനിയിലും കട്ടിൽ വിതരണം നടത്തി. മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്തു. ’കൂട്’ ഓർഡിനേറ്റർ ഫാ.ഷിൻസൻ മത്തോക്കിൽ, ഫാ.എൽദൊ അന്പഴത്തിനാംകുടി, ഫാ.ലിജോ തന്പി, ഫാ.ഡോ.കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ.എൽദൊ മനയത്ത്, പഞ്ചായത്ത് അംഗങ്ങളായ വിനോദ് തോട്ടത്തിൽ, റുഖിയ സൈനുദ്ദീൻ, സഭാ മാനേജിംഗ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, മാനന്തവാടി പളളി ട്രസ്റ്റി രാജു അരികുപുറം, തൃശിലേരി പള്ളി സെക്രട്ടറി ബിനോയി കണ്ടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.