മാനന്തവാടി ബിഷപ്പിനെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി
1592133
Tuesday, September 16, 2025 8:00 AM IST
മാനന്തവാടി: മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടത്തിനെ ബിഷപ് ഹൗസിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എംപി. വികാരി ജനറാൾ മോണ്‍. പോൾ മുണ്ടോളിക്കൽ, പിആർഒ ഫാ. ജോസ് കൊച്ചറക്കൽ, സാലു ഏബ്രഹാം, എകെസിസി പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ, സെബാസ്റ്റ്യൻ പാലംപറന്പിൽ, യൂത്ത് ഡയറക്ടർ ഫാ. സാന്റോ തുടങ്ങിയവർ സന്നിഹിതരായിരുന്നു.