മടത്തുവയലിൽ നാട്ടി ഉത്സവം
1591806
Monday, September 15, 2025 5:40 AM IST
തരിയോട്: മടത്തുവയലിൽ ചെന്നലോട്, മടത്തുവയൽ വാർഡുകളിൽ ഉൾപ്പെട്ട അവന്തിക, ശ്രീദേവി, നന്ദന കുടുംബശ്രീ സംയുക്ത ബാധ്യതാസംഘങ്ങളുടെ നേതൃത്വത്തിൽ നാട്ടി ഉത്സവം നടത്തി.
മടത്തുവയലിൽ രണ്ട് ഏക്കറിലാണ് കുടുംബശ്രീ ജെഎൽജികളുടെ നെൽക്കൃഷി. ഗ്രൂപ്പ് അംഗങ്ങൾക്കൊപ്പം മടത്തുവയൽ തറവാട്ടിൽനിന്നുള്ളവരും ജനപ്രതിനിധികളും നാട്ടി ഉത്സവത്തിൽ പങ്കാളികളായി. പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ചന്ദ്രൻ മടത്തുവയൽ അധ്യക്ഷത വഹിച്ചു.
രാമൻ ലക്ഷ്മി, ജസി തോമസ്, ഗിരിജ കുനിയുമ്മൽ, പുഷ്പ മടത്തുവയൽ, ചെറിയ ചന്തു, രാമൻ തേയി, എം.ആർ. ഉണ്ണി, കേളു ചന്ദ്രിക, അണ്ണൻ അമ്മു, ഉഷ വെള്ളൻ, നിഷ ബാലകൃഷ്ണൻ, സിഡിഎസ് ചെയർപേഴ്സണ്‍ രാധ മണിയൻ, അഗ്രികൾച്ചർ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍ എ.കെ. ഗീത എന്നിവർ പ്രസംഗിച്ചു.