പ്ലാറ്റിനം ജൂബിലി ആഘോഷം സമാപിച്ചു
1591808
Monday, September 15, 2025 5:42 AM IST
മക്കിയാട്: കോറോം സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, മലബാർ ഭദ്രാസന വൈദിക സെക്രട്ടറി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, തൊണ്ടർനാട് പഞ്ചായത്ത് അംഗം കെ.ജെ. ഏലിയാമ്മ, വികാരി ഫാ. എൽദോ കൂരൻതാഴത്തുപറന്പിൽ, ട്രസ്റ്റി ബൈജു തൊണ്ടുങ്ങൽ, സഭാ മാനേജിംഗ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, പള്ളി സെക്രട്ടറി അഖിൽ ഏലിയാസ്, പെരുന്നാൾ കമ്മിറ്റി ജനറൽ കണ്‍വീനർ ജിജോ വള്ളിക്കാട്ടിൽ, ഫാ. സിനു ചാക്കോ എന്നിവർ പ്രസംഗിച്ചു.
മാതാവിന്റെ ജനനത്തിരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി കാൽനട തീർഥയാത്ര, വിശുദ്ധ മൂന്നിൻമേൽ കുർബാന, മധ്യസ്ഥ പ്രാർഥന, സുനോറോ വണക്കം, നേർച്ച ഭക്ഷണ വിതരണം എന്നിവ നടത്തി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി.