വോട്ടർ പട്ടിക കുറ്റമറ്റതാക്കണം: എൻ.ഡി. അപ്പച്ചൻ
1591053
Friday, September 12, 2025 5:41 AM IST
കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക കുറ്റമറ്റതാക്കണമെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ആവശ്യപ്പെട്ടു. സ്ഥലത്തില്ലാത്തവരെയും മരിച്ചവരെയും പട്ടികയിൽനിന്നു നീക്കുന്നതിന് അതതു സ്ഥലങ്ങളിലെ കോണ്ഗ്രസ് പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിമാർക്ക് യഥാസമയം അപേക്ഷ നൽകിയിരുന്നു.
എന്നാൽ ഇവരെ നീക്കം ചെയ്യാതെയാണ് അന്തിമ പട്ടിക പ്രസിദ്ധപ്പെടുത്തിയത്. ഇത് കള്ളവോട്ടിനു സാഹചര്യം സൃഷ്ടിക്കും. പട്ടിക കുറ്റമറ്റതാക്കുന്നതിന് നടപടി തേടി ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയതായി അപ്പച്ചൻ പറഞ്ഞു.