ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1590054
Monday, September 8, 2025 11:22 PM IST
ഗൂഡല്ലൂർ: സുൽത്താൻ ബത്തേരി പഴൂർ മുണ്ടക്കൊല്ലിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
പാക്കണ സ്വദേശി പരേതനായ മടക്കൽ ഇസ്മാഈലിന്റെ മകൻ മുഹമ്മദ് ഹാഷിം എന്ന മാനു (32) ആണ് മരിച്ചത്. സുൽത്താൻ ബത്തേരി-ഗൂഡല്ലൂർ അന്തർ സംസ്ഥാന പാതയിലെ പാട്ടവയലിനടുത്ത മുണ്ടക്കൊല്ലിയിൽ ഇന്നലെ രാവിലെ 8.15നാണ് അപകടം.
സുൽത്താൻ ബത്തേരിയിൽ നിന്ന് കോയന്പത്തൂരിലേക്ക് പോകുകയായിരുന്ന ബസും പാക്കണയിൽ നിന്ന് ബത്തേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസിനടിയിലേക്ക് തെറിച്ച് വീണ യുവാവിന്റെ തലയിൽ ടയർ കയറി.
യുവാവ് സംഭവ സ്ഥലത്ത് മരിച്ചു. ബത്തേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കായി പോകുന്നതിനിടെയാണ് അപകടം. നൂൽപുഴ പോലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യ: വാഹിദ. മക്കൾ: സയാൻ ഇസ്മയിൽ, സിദാൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.