ബുക്ക് ലെറ്റ് പ്രകാശനം ചെയ്തു
1590546
Wednesday, September 10, 2025 6:14 AM IST
പുൽപ്പള്ളി: മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന വയനാട്ടിലെ പ്രമുഖ സർവ്വമത തീർഥാടന കേന്ദ്രമായ ചീയന്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമപ്പെരുന്നാൾ ആഘോഷങ്ങളുടെ മുന്നോടിയായി പ്രസിദ്ധീകരിക്കുന്ന ബുക്ക് ലെറ്റ് വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി പ്രകാശനം ചെയ്തു.
ട്രസ്റ്റി സിജു തോട്ടത്തിൽ, സെക്രട്ടറി ഏബ്രഹാം ചുമതയിൽ, പബ്ലിസിറ്റി കണ്‍വീനർ എൽദോസ് പരത്തുവയലിൽ തുടങ്ങിയവർ നേതൃത്വം നൽകി. 24 മുതൽ ഒക്ടോബർ മൂന്ന് വരെയാണ് പെരുന്നാൾ.