മെത്രാഭിഷേകത്തിന്റെ മൂന്നാംവാർഷികം ആഘോഷിച്ചു
1591051
Friday, September 12, 2025 5:41 AM IST
കോറോം: മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേകത്തിന്റെ മൂന്നാംവാർഷികം ആഘോഷിച്ചു.
കോറോം സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയുടെ പ്ലാറ്റിനം ജൂബിലിയുടെ സമാപനസമ്മേളന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മെത്രാപ്പോലീത്തയ്ക്ക് കേക്ക് നൽകി.
ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, മലബാർ ഭദ്രാസന വൈദിക സെക്രട്ടറി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, തൊണ്ടർനാട് പഞ്ചായത്ത് അംഗം കെ.ജെ. ഏലിയാമ്മ, വികാരി ഫാ. എൽദോ കൂരൻതാഴത്തുപറന്പിൽ,
ട്രസ്റ്റി ബൈജു തൊണ്ടുങ്ങൽ സഭാമാനേജിംഗ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, പള്ളി സെക്രട്ടറി അഖിൽ ഏലിയാസ്, പെരുന്നാൾ ജനറൽ കണ്‍വീനർ ജിജോ വള്ളിക്കാട്ടിൽ, ഫാ. സിനു ചാക്കോ തുടങ്ങിയവർ സന്നിഹിതരായിരുന്നു.