വയനാട് അതിജീവന മുന്നണി നിലവിൽവന്നു
1590537
Wednesday, September 10, 2025 6:13 AM IST
കൽപ്പറ്റ: അതിജീവനം അവകാശം എന്ന മുദ്രാവാക്യവുമായി വയനാട് അതിജീവന മുന്നണി നിലവിൽ വന്നു. കഴിഞ്ഞ ദിവസം ട്രിഡന്റ് ആർക്കേഡിൽ ചേർന്ന ഒരു വിഭാഗം രാഷ്ട്രീയ-പരിസ്ഥിതി-സാംസ്കാരിക-സാമൂഹിക-കർഷക സംഘടനാ നേതാക്കളുടെ സമ്മേളനത്തിലായിരുന്നു മുന്നണി രൂപീകരണം.
മുൻ എംഎൽഎ പി.വി. അൻവർ ഉദ്ഘാടനം ചെയ്തു. തൃണമൂൽ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. ജോർജ് അധ്യക്ഷത വഹിച്ചു. കിസാൻ മസ്ദൂർ മോർച്ച സൗത്ത് ഇന്ത്യൻ കോ ഓർഡിനേറ്റർ പി.ടി. ജോണ്, എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് അറക്കൽ, പൂഴിത്തോട് റോഡ് ജനകീയ കർമ സമിതി പ്രതിനിധി യു.സി. ഹുസൈൻ, ഫാർമേഴ്സ് റിലീഫ് ഫോറം സംസ്ഥാന ചെയർമാൻ എ.സി. തോമസ്,
മരിയനാട് ഭൂസമര സമിതി നേതാവ് സീത രാമൻ, വയനാട് ഡയറ്റ് മുൻ പ്രിൻസിപ്പൽ ഡോ.പി. ലക്ഷ്മണൻ, കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ജമാലുദ്ദിൻ സഅദി പള്ളിക്കൽ, വയനാട് കർഷക കൂട്ടായ്മ പ്രസിഡന്റ് ഇ.പി. ഫിലിപ്പുകുട്ടി, ശ്രീനാരായണ സഹോദര ധർമ സംഘം പ്രതിനിധി രാജൻ പത്തിൽ, എഎപി ജില്ലാ ജോയിന്റ് സെക്രട്ടറി ഗഫൂർ കോട്ടത്തറ, വയനാട് ജൈന സമാജം പ്രതിനിധി ജിനേന്ദ്ര പ്രസാദ്, ബാലസാഹിത്യകാരി സുമ പള്ളിപ്രം, ഗോത്ര പ്രതിനിധി സൈമണ് അന്പലവയൽ,
വയനാട് ടൂറിസം അസോസിയേഷൻ പ്രസിഡന്റ് സെയ്ഫ് വൈത്തിരി, വയനാട് റിയൽ എസ്റ്റേറ്റ് വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് നസീർ ബത്തേരി, എഐടിസി ജില്ലാ ജനറൽ സെക്രട്ടറി ഷൗക്കത്ത് പള്ളിയാൽ, എഐടിസി ജില്ലാ സെക്രട്ടറി അബ്ദുൾ റഹ്മാൻ ഇളങ്ങോളി ടിഎംസി ജില്ലാ സെക്രട്ടറി അബ്ദുൾ റഷീദ് ബത്തേരി എന്നിവർ പ്രസംഗിച്ചു.
കോർ കമ്മിറ്റി ഭാരവാഹികളായി പി.എം. ജോർജ്(ചെയർമാൻ), ഇ.പി. ഫിലിപ്പുകുട്ടി, എ. യുസഫ് മുട്ടിൽ(വൈസ് ചെയർമാൻ), അബ്ദുറഹ്മാൻ ഇളങ്ങോളി(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. വയനാടിന്റെ അതീവന പ്രശ്നങ്ങൾ മുന്നണി ഏറ്റെടുക്കുമെന്ന് കോർ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.