ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കണം: എകെടിടിയു
1590541
Wednesday, September 10, 2025 6:13 AM IST
സുൽത്താൻ ബത്തേരി: ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്ന് ഓൾ കേരള തയ്യൽ തൊഴിലാളി യൂണിയൻ(എകെടിടിയു)താലൂക്ക് കണ്വൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാടനം ചെയ്തു.
ഐഎൻടിയുസി ജില്ലാ സെക്രട്ടറി സി.എ. ഗോപി, മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്, ലീലാമ്മ സേവ്യർ, മേരി തോമസ്, നിഷ ശശി, ജിജി അലക്സ്, സാം കുര്യൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജോയ് വടക്കനാട് ക്ഷേമനിധിയും ആനുകൂല്യങ്ങളും എന്ന വിഷയത്തിൽ ക്ലാസെടുത്തു.