ഉറുകുന്ന് പള്ളിയിൽ വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുന്നാൾ
1591060
Friday, September 12, 2025 6:00 AM IST
ഉറുകുന്ന് : ഹോളിക്രോസ് പള്ളിയിൽ വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുന്നാളിന്റെ ഭാഗമായിനാളെ ഉറുകുന്ന് കുരിശുമലയിൽ വൈകുന്നേരം അഞ്ചിനു ജപമാല, കുരിശിന്റെ നൊവേന, ദിവ്യബലി - ഫാ പ്രവീൺ ബെഞ്ചമിൻ. തുടർന്ന് ഭക്തി നിർഭരമായ ദിവ്യ കാരുണ്യ പ്രദക്ഷിണം ഉറുകുന്ന് കുരിശുമല അടിവാരത്തിൽ നിന്ന് ഉറുകുന്ന് ജംഗ്ഷൻ വഴി പള്ളിയിലേക്ക്.
14ന് രാവിലെ 10ന് ജപമാല, കുരിശിന്റെ നൊവേന, ദിവ്യബലി- ഫാ. ആന്റണി ഓരത്തേൽ കെഎഫ്. വചനപ്രഘോഷണം- ഫാ. ഹെൻസിലിൻ ഒ സിഡി. 21ന് രാവിലെ എട്ടിനു ദിവ്യബലി ഫാ. റോയ് ഓലിക്കൽ കെഎഫ്.
തുടർന്നു സകല മരിച്ചവർക്കുവേണ്ടിയുള്ള പ്രാർഥനയും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ.റോയ് ഓലിക്കൽ, സിസ്റ്റർ റെനി അലക്സ് എച്ച്സി , സെക്രട്ടറി ജോസഫ് പാറവിള, കോർഡിനേറ്റർ ജെസ്ട്രസ്, ട്രസ്റ്റി മോസസ് സെബാസ്റ്റ്യൻ തുടങ്ങിയവർ അറിയിച്ചു.