ഗ്രന്ഥാലോകം കാന്പയിൻ
1591054
Friday, September 12, 2025 5:41 AM IST
വാഴവറ്റ: പാക്കം വീനസ് ഗ്രന്ഥശാലയുടെ ഗ്രന്ഥാലോകം കാന്പയിൻ കാരാപ്പുഴയിൽ വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി സി.എം. സുമേഷ് ഉദ്ഘാടനം ചെയ്തു. മുട്ടിൽ പഞ്ചായത്ത് സമിതി ചെയർമാൻ എസ്.എസ്. സജീഷ്കുമാർ അധ്യക്ഷത വഹിച്ചു.
വീനസ് ഗ്രന്ഥശാല സെക്രട്ടറി റോയി ചാക്കോ, ലൈബ്രേറിയൻ കെ.വൈ. ത്രേസ്യ, കെ.വി. വിജു, പി.എം. സെബാസ്റ്റ്യൻ, വി.വി. രാഘവൻ, എസ്. നന്പി, ഷീബ സജീവ്, ഷീജ സിബി, സബീന എന്നിവർ പ്രസംഗിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ മുഖമാസികയാണ് ഗ്രന്ഥാലോകം.